Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​െപാലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി

text_fields
bookmark_border
drawn-death
cancel

തിരൂര്‍: ഭാരതപ്പുഴയിൽ മണൽക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിനെ കാണാതായി. ഒരാൾ നീന്തിരക്ഷപ്പെട്ടു. തൃപ്രങ്ങോട് ബീരാഞ്ചിറ കുഞ്ചുകടവില്‍ ബുധനാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം. പൊലീസി​​െൻറ മണല്‍വേട്ടക്കിടെ രണ്ടു യുവാക്കൾ പുഴയില്‍ ചാടുകയായിരുന്നു.

ഇതിൽ തൃപ്രങ്ങോട് ചേമ്പുംപടി പേരയിൽ ഇസ്മായിലി​െൻറ മകൻ അൻവറിനെയാണ് (36) കാണാതായത്. രണ്ടുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ ഒരാൾ നീന്തിക്കയറി.

തിരൂർ പൊലീസും ഫയർഫോഴ്സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man who jumped into the river after seeing the police went missing
Next Story