സമദിന്റെ വീട്ടിലെ കുഞ്ഞൻ കോഴിമുട്ടകൾ കൗതുകമാവുന്നു
text_fieldsതിരൂരങ്ങാടി: കുഞ്ഞൻ കോഴിമുട്ടകൾ കൗതുകമാവുന്നു. എ.ആർ. നഗർ പഞ്ചായത്തിലെ മൂന്നാം വാർഡ് പുകയൂർ അങ്ങാടിയിൽ താമസിക്കുന്ന പുതിയപറമ്പൻ വീട്ടിൽ സമദിെൻറ വീട്ടിലാണ് കുഞ്ഞൻ കോഴിമുട്ട.
അഞ്ചു വർഷത്തോളമായി വീട്ടിൽ വളർത്തുന്ന നാടൻ കോഴി ഈ പ്രാവശ്യം ഇട്ടത് മുന്തിരിയോളം വലിപ്പമുള്ള കോഴിമുട്ടകൾ. എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് കോഴിയിൽനിന്ന് ലഭിക്കാറ്. ഇപ്രാവശ്യമാണ് കൗതുകമായി കുഞ്ഞൻ കോഴിമുട്ട ലഭിച്ചത്. വീട്ടാവശ്യത്തിന് വളർത്തുന്ന അഞ്ച്കോഴികളിൽ ഒന്നാണ് ഇപ്പോൾ ഈ രീതിയിൽ കുഞ്ഞൻ മുട്ടയിടുന്നത്. മറ്റു കോഴികളിൽ നിന്നും സാധാരണ മുട്ടയാണ് ലഭിക്കുന്നതെന്ന് സമദ് പറഞ്ഞു.
കോഴി ഒമ്പത് മുട്ടകൾ ഇട്ടെങ്കിലും നാല് മുട്ടകൾ കാക്കൾ നശിപ്പിച്ചു. അഞ്ചെണ്ണം വീട്ടുടമ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കോഴികൾക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നൽകുന്നത്. കിട്ടിയ കുഞ്ഞൻ മുട്ടകളെല്ലാം കാണാൻ നിരവധി ആളുകളാണ് സമദിെൻറ വീട്ടിൽ വരുന്നത്. സോഷ്യൽ മീഡിയകളിലും കുഞ്ഞൻ കോഴിമുട്ടകൾ വൈറലായിട്ടുണ്ട്.

