തെരുവുനായ് ആക്രമണം; ഏഴുപേർക്ക് പരിക്ക്
text_fieldsതിരൂരങ്ങാടി: തെരുവുനായ് അക്രമത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളില്‍നിന്നാണ് നായുടെ ആക്രമണമുണ്ടായത്.
തിരൂരങ്ങാടി പൊലീസ് സ്റ്റേഷന് പരിസരത്ത് ബുധനാഴ്ച രാവിലെ കൂരിയാട് സ്വദേശി കാട്ടുമുണ്ടക്കല്‍ ജിതിന് (20), കലീമുദ്ദീന് (46), പാലത്തിങ്ങല്‍ സ്വദേശി പാണ്ടാശ്ശേരി സൈനുല്‍ ആബിദ് (36), സി.കെ നഗര്‍ സ്വദേശി ചപ്പങ്ങത്തില്‍ ഇസ്മായില്‍ (50), കരിപ്പറമ്പ് സ്വദേശി കാളി (43) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഉച്ച രണ്ടിന് യൂനിവേഴ്സിറ്റി സ്വദേശി മണക്കാട്ടേയില് മുജീബിനും (38) അരിയല്ലൂര്‍ സ്വദേശിയായ നാലര വയസ്സുകാരനും കടിയേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

