തെരുവുനായ് ആക്രമണം; രണ്ട് വിദ്യാർഥികള്‍ക്ക് കടിയേറ്റു
text_fieldsതെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റ ആറു വയസ്സുകാരൻ അമീന് തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍
തിരൂര്‍: താനൂരില്‍ തെരുവുനായ് ആക്രമണത്തില്‍ ആറു വയസ്സുകാരനുള്‍പ്പെടെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. താനൂര്‍ പനങ്ങാട്ടൂര്‍ അട്ടത്തോട് പ്രദേശത്തും കണ്ണന്തളിയിലുമാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ടി.പി ഹൗസിൽ നൗഷാദിന്റ മകന് മുഹമ്മദ് റിഷാനെയും (12) കണ്ണന്തളി പങ്കിപുതിയന്റ പുരക്കല്‍ ജഹാംഗിറിന്റ മകന് അമീനെയുമാണ് (ആറ്) തെരുവുനായ് ആക്രമിച്ചത്.
കൈക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുമുമ്പ് സമീപപ്രദേശമായ ചാഞ്ചേരിയില് 13 പേരെ തെരുവുനായ് ആക്രമിച്ചിട്ടും അധികൃതർ ഇടപെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. താനൂര്‍, തിരൂര്‍, തിരുനാവായ എന്നിവിടങ്ങളില്‍നിന്നായി ഒരു മാസത്തിനിടെ അമ്പതോളം പേർക്കാണ് തെരുവുനായുടെ ആക്രമണമേറ്റത്.

