Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതി​രൂ​രി​ൽ പു​ലി​യെ...

തി​രൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം; പ്ര​ച​രി​ക്കു​ന്ന ചിത്രം വ്യാ​ജം

text_fields
bookmark_border
leopard
cancel
camera_alt

1.തി​രൂ​ർ താ​ഴെ​പ്പാ​ല​ത്ത് ക​ണ്ട കാ​ൽ​പാ​ടു​ക​ൾ, 2.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ചിത്രം

തി​രൂ​ർ: തി​രൂ​രി​ൽ ഭീ​തി​യി​ലാ​ക്കി പു​ള്ളി​പ്പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 3.30ഓ​ടെ​യാ​ണ് താ​ഴെ​പ്പാ​ലം എം.​ഇ.​എ​സ് സ്കൂ​ൾ പ​രി​സ​ര​ത്തെ വീ​ടി​ന് സ​മീ​പം പു​ള്ളി​പ്പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ലും തൊ​ട്ട​ടു​ത്ത വീ​ടി​ന് സ​മീ​പ​ങ്ങ​ളി​ലും ക​ണ്ട കാ​ൽ​പാ​ടു​ക​ൾ അ​ഭ്യൂ​ഹ​ത്തി​ന് ആ​ക്കം​കൂ​ട്ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​ത് പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ളാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്ത് ക​ണ്ട പു​ലി​യാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന പ​ടം വ്യാ​ജ​മാ​ണ്. ഇ​ത് വ​ൻ​തോ​തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ ഒ​രു വി​ദ്യാ​ർ​ഥി​യാ​ണ് പു​ലി​യെ​പ്പോ​ലെ ഒ​രു ജീ​വി​യെ താ​ൻ ക​ണ്ട​താ​യി വീ​ട്ടു​കാ​രെ​യും കൂ​ട്ടു​കാ​രെ​യും അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു ജീ​വി​യെ പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​യും അ​റി​യി​ച്ചി​രു​ന്നു. കാ​ൽ​പാ​ടു​ക​ൾ ഫോ​റ​സ്​​റ്റ്​ വി​ഭാ​ഗം പ​രി​ശോ​ധി​ച്ചാ​ലാ​ണ്​ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​വു​ക​യെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopardfake phototirur
News Summary - rumour spreading that saw leopard in tirur; Spreading image is fake
Next Story