തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തി തുടങ്ങി
text_fieldsതിരൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികൾ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ വിലയിരുത്തുന്നു
തിരൂർ: തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. സ്റ്റേഡിയം ടര്‍ഫിലെ അനാവശ്യമായി വളർന്ന പുല്ലുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിക്കാണ് െചാവ്വാഴ്ച തിരൂർ നഗരസഭ തുടക്കം കുറിച്ചത്.
സ്റ്റേഡിയത്തിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ. നവീകരണ പ്രവൃത്തികൾ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ നേരിട്ടെത്തി വിലയിരുത്തി. നവീകരണ പ്രവൃത്തികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ചയാണ് തുടങ്ങാനായത്. കലാവസ്ഥ അനുകൂലമായാൽ വരുംദിവസങ്ങളിലും നവീകരണ പ്രവൃത്തി തുടരുമെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി.

