Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപ​ടി​ഞ്ഞാ​റെ​ക്ക​ര...

പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ച് ഫെ​സ്റ്റി​ന് തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ച് ഫെ​സ്റ്റ് കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ർ: പു​റ​ത്തൂ​ർ പ​ടി​ഞ്ഞാ​റെ​ക്ക​ര ടൂ​റി​സം ബീ​ച്ചി​ൽ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​ടി​ഞ്ഞാ​റെ​ക്ക​ര ടൂ​റി​സം ബീ​ച്ചി​ൽ ബീ​ച്ച് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സെ​മി​നാ​റു​ക​ൾ, പ്ര​ദ​ർ​ശ​ന- വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള, വി​നോ​ദ​ത്തി​നാ​യി നി​ര​വ​ധി റൈ​ഡു​ക​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പ​രി​ര​ക്ഷ കു​ടും​ബ​സം​ഗ​മം, ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ‘ബ​ബി​ൾ ആ​ർ​ട്’ എ​ന്നി​വ​യാ​ണ് ബീ​ച്ച് ഫെ​സ്റ്റി​ൽ ന​ട​ക്കു​ന്ന​ത്. ഫെ​സ്റ്റ് കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​അ​ഫ്സ​ൽ, വെ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് നെ​ല്ലാ​ഞ്ചേ​രി, മ​ത്സ്യ ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ട്ടാ​യി ബ​ഷീ​ർ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് പ്രീ​ത പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സു​ഹ​റ ആ​സി​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ഉ​മ്മ​ർ, കെ.​ടി. പ്ര​ശാ​ന്ത്, ബ്ലോ​ക്ക് അം​ഗം കെ.​പി. സ​ലീ​ന, ക​ദീ​ജ, ഹ​സ്പ്ര യ​ഹി​യ, വി​പി​ൻ ച​ന്ദ്ര, ജാ​ഫ​ർ ക​ക്കൂ​ത്ത്, എ​ൻ.​പി. റ​ഹ്മ​ത്ത് സൗ​ദ, കെ.​വി.​എം. ഹ​നീ​ഫ, എം. ​അ​ബ്ദു​ല്ല​ക്കു​ട്ടി, ടി. ​ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​ഒ. ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ​യും പാ​ല​ക്കാ​ട് ഐ.​ആ​ർ.​ടി​സി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച് ബ​ഡ് സോ​പ്പു പൊ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന മാ​തൃ​കം ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പ​തി​പ്പി​ന്റെ ഉ​ദ്ഘാ​ട​ന​വും കെ.​ടി ജ​ലീ​ൽ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി നാ​യ​ർ​തോ​ട് ജ​ങ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി. തു​ട​ർ​ന്ന് ‘അ​ബ്ര​ഗ​ഡാ​ബ്ര’ ബാ​ൻ​റ് മ്യൂ​സി​ക്ക് ഫ്യൂ​ഷ​ൻ വി​ത്ത് ഡി.​ജെ അ​ര​ങ്ങേ​റി. ശ​നി​യാ​ഴ്ച മാ​ജി​ക് ഷോ​യും ക​ള​രി ഡ്രാ​മ​യും ന​ട​ന്നു. ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച് എ​സ്.​എ​സി​ന്റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ൻ​റ് വാ​ദ്യം, ശി​ങ്കാ​രി​മേ​ളം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ക​രാ​ട്ടേ എ​ന്നി​വ ഘോ​ഷ​യാ​ത്ര​ക്ക് മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beach FestMalappuram News
News Summary - Padinjarekara Beach Fest has started
Next Story