Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരിലെ നവ കേരള സദസ്: ഹൈദരലി തങ്ങളുടെ മരുമകൻ ആവശ്യപ്പെട്ടത് അതിവേഗപാത, മുൻ ലീഗ് നേതാവി​​​െൻറ ആവശ്യം പെൻഷൻ

text_fields
bookmark_border
navakerala sadas  muslim league
cancel

തിരൂർ: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ തിരൂരിൽ നടന്ന പ്രഭാത സദസിൽ ഹൈദരലി തങ്ങളുടെ മരുമകനും മുൻ ലീഗ് നേതാവും ഡി.സി.സി മുൻ അംഗവും ഉൾപ്പെടെ പ​ങ്കെടുത്തത് ശ്രദ്ധേയമായി. ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് മുൻ മണ്ഡലം സെക്രട്ടറിയും, ജില്ല പ്രവർത്തക സമിതി മുൻ അംഗവുമായ പി.പി ഇബ്രാഹിം, ഡി.സി.സി മുൻ അംഗം സി. മൊയ്തീൻ എന്നിവരാണ് പ്രഭാത സദസിൽ പങ്കെടുത്തത്.

അതിവേഗ പാത വേഗം നടപ്പിലാക്കണമെന്നായിരുന്നു ഹസീബ് സഖാഫ് തങ്ങളുടെ ആവശ്യം. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരുൾപടെ ജനപ്രതിനിധികൾക്ക് പെൻഷൻ ഏർപെടുത്തണമെന്നായിരുന്നു പി. പി ഇബ്രാഹിമിന്റെ ആവശ്യം. അത് നടക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navakerala Sadas in Tirur: Hyder Ali's son-in-law demanded expressway
Next Story