സദാചാര പൊലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി
text_fieldsതിരൂർ: സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചതായി പരാതി. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.
ജൂൺ അഞ്ചിനാണ് വിദ്യാർഥിക്ക് മർദനമേറ്റതെങ്കിലും സംഘത്തിെൻറ ഭീഷണിയുണ്ടായതിനാൽ സംഭവം വീട്ടിൽ പറഞ്ഞിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വ്യാഴാഴ്ച വിദ്യാർഥിയെ ആലത്തിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിവയറ്റിൽ പരിക്കുണ്ട്.
പരപ്പേരി സ്കൂളിന് സമീപത്തേക്ക് വിദ്യാർഥിയെ വിളിച്ചുവരുത്തി മർദിച്ചെന്നാണാരോപണം. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. തിരൂർ സി.ഐ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.