Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightകേടുവന്ന ഭക്ഷ്യകിറ്റ്...

കേടുവന്ന ഭക്ഷ്യകിറ്റ് തിരിച്ചേൽപിക്കാനെത്തിയ സ്ത്രീക്ക് പരിഹാസം; റേഷൻകട ഉടമക്ക് താക്കീത്

text_fields
bookmark_border
കേടുവന്ന ഭക്ഷ്യകിറ്റ് തിരിച്ചേൽപിക്കാനെത്തിയ സ്ത്രീക്ക് പരിഹാസം; റേഷൻകട ഉടമക്ക് താക്കീത്
cancel

തി​രൂ​ർ: കേ​ടു​വ​ന്ന ഭ​ക്ഷ്യ​കി​റ്റ് തി​രി​ച്ചു​കൊ​ടു​ക്കാ​നെ​ത്തി​യ വി​ധ​വ​യെ പ​രി​ഹ​സി​ച്ച് തി​രി​ച്ച​യ​ച്ച സം​ഭ​വ​ത്തി​ൽ റേ​ഷ​ൻ​ക​ട ഉ​ട​മ​ക്ക് താ​ക്കീ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. തി​രൂ​ർ തൃ​ക്ക​ണ്ടി​യൂ​രി​ലെ 208ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ​നി​ന്ന് കി​ട്ടി​യ കേ​ടു​വ​ന്ന ഭ​ക്ഷ്യ​കി​റ്റ് തി​രി​ച്ചു​ന​ൽ​കാ​ൻ വ​ന്ന​പ്പോ​ൾ മാ​റ്റി​ത്ത​രി​ല്ലെ​ന്നും സ​പ്ലൈ​കോ​യി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ക്കാ​നും പ​റ​ഞ്ഞ് പ​രി​ഹ​സി​ച്ച് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ സ​പ്ലൈ​കോ ഓ​ഫി​സ​ർ ജോ​ർ​ജ് കെ. ​സാ​മു​വ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ റേ​ഷ​ൻ ക​ട​യി​െ​ല​ത്തി.

സൊ​സൈ​റ്റി​യു​ടെ ഷോ​പ്പാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കൊ​രു​ങ്ങി. എ​ന്നാ​ൽ, പ​രി​ഹ​സി​ക്ക​പ്പെ​ട്ട സ്ത്രീ ​ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്ന് പ​റ​യു​ക​യും ഇ​ത് രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഷോ​പ്പു​ട​മ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ക്കീ​ത് ന​ൽ​കി വി​വാ​ദം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shop
News Summary - Mock woman who came to return damaged food kit; Warning to ration shop owner
Next Story