Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ കേസിൽ ഉൾപ്പെട്ടയാൾ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കാപ്പ കേസിൽ ഉൾപ്പെട്ടയാൾ കഞ്ചാവുമായി പിടിയിൽ
cancel

തിരൂർ: നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും ഉൾപ്പെട്ടതിന് കാപ്പ ചുമത്തി നാട് കടത്തിയയാളെ കഞ്ചാവുമായി തിരൂർ പൊലീസ് പിടികൂടി. കൂട്ടായി മാസ്റ്റർ പടി സ്വദേശി പാറപ്പുറത്ത് ഷിഹാബിനെയാണ് (43) തിരൂർ പൊലീസ് പിടികൂടിയത്.

തൃശൂർ മേഖല ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷമാണ് ഷിഹാബിനെ ജില്ലയിൽനിന്ന് നാട് കടത്തിയിരുന്നത്. എന്നാൽ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ശിഹാബ് തിരൂർ ബസ് സ്റ്റാൻഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരിവിൽപന നടത്തുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. തുടർനടപടികൾ സ്വീകരിക്കുന്നതായി തിരൂർ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man involved in Kappa case arrested with ganja
Next Story