മാധ്യമം ‘ഹാർമോണിയസ് കേരള’: മെഹന്തി ഫെസ്റ്റ് ശനിയാഴ്ച തിരൂരിൽ
text_fieldsതിരൂർ: ഒരുമയുടെ മഹോത്സവമായ മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി ‘മാധ്യമ’വും തിരൂർ മെജസ്റ്റിക് ജ്വല്ലറിയും ചേർന്ന് സ്ത്രീകൾക്ക് മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച തിരൂർ മെജസ്റ്റിക് ജ്വല്ലറിയിൽ ഉച്ചക്ക് 2.30നാണ് മത്സരം. മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഫെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്കാണ് ഫെസ്റ്റിൽ പങ്കെടുക്കാനാവുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച വൈകീട്ട് നാലിനു മുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടത്താനുള്ള മൊബൈൽ നമ്പർ: 964500 6838. മെഹന്തിയിടാൻ ആവശ്യമായ സാധനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നവർ കൊണ്ടുവരണം.
ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. കൂട്ടായ്മയുടെ നാടെന്ന് ലോകം എന്നും വാഴ്ത്തിയ മലപ്പുറത്തിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ ആദ്യ കേരള സീസൺ എത്തുന്നത്.
ആയുർവേദത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച, ആയുർവേദ നഗരമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന, കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന കോട്ടക്കലിലാണ് ഡിസംബർ 24ന് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

