Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഇന്ന് മുതൽ തിരൂർ വഴി...

ഇന്ന് മുതൽ തിരൂർ വഴി അഞ്ച് പുതിയ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
ഇന്ന് മുതൽ തിരൂർ വഴി അഞ്ച് പുതിയ സർവിസുകളുമായി കെ.എസ്.ആർ.ടി.സി
cancel
camera_alt

മൂ​ന്നാ​ർ-​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ്യാ​ഴാ​ഴ്ച സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി

തി​രൂ​ർ: വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്നാ​റി​ലേ​ക്ക​ട​ക്കം തി​രൂ​ർ വ​ഴി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. ഗു​രു​വാ​യൂ​ർ, മൂ​ന്നാ​ർ, പ​ത്ത​നം​തി​ട്ട ഡി​പ്പോ​ക​ളാ​ണ് പു​തി​യ സ​ർ​വി​സു​ക​ളു​മാ​യി വ​രു​ന്ന​ത്. മൂ​ന്നാ​ർ ഡി​പ്പോ​യു​ടെ സ​ർ​വി​സ് മൂ​ന്നാ​റി​ൽ​നി​ന്ന് രാ​വി​ലെ 5:30ന് ​ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 1:30 ഓ​ടെ കോ​ഴി​ക്കോ​ട് എ​ത്തു​ന്ന ബ​സ് തി​രി​ച്ച് വൈ​കീ​ട്ട് മൂ​ന്നു​മ​ണി​ക്ക് ഇ​തേ റൂ​ട്ടി​ലൂ​ടെ മൂ​ന്നാ​റി​ലേ​ക്ക് പു​റ​പ്പെ​ടും.

മൂ​ന്നാ​റി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ഈ ​ബ​സ് വൈ​കീ​ട്ട് 4:30ന് ​തി​രൂ​രി​ൽ എ​ത്തും. മൂ​ന്നാ​റി​ൽ രാ​ത്രി 11 മ​ണി​യോ​ടെ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കും. മൂ​ന്നാ​ർ ഭാ​ഗ​ത്തേ​ക്ക് ചു​രു​ങ്ങി​യ ചി​ല​വി​ൽ വി​നോ​ദ​യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും ഈ ​സ​ർ​വി​സ്. 291 രൂ​പ​യാ​ണ് തി​രൂ​ർ-​മൂ​ന്നാ​ർ ടി​ക്ക​റ്റ് നി​ര​ക്ക്‌. മൂ​ന്നാ​ർ-​കോ​ഴി​ക്കോ​ട് ബ​സി​ന് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

തി​രൂ​ർ വ​ഴി​യു​ള്ള അ​ഞ്ച് സ​ർ​വി​സു​ക​ളി​ൽ മൂ​ന്നെ​ണ്ണ​വും ന​ട​ത്തു​ന്ന​ത് ഗു​രു​വാ​യൂ​ർ ഡി​പ്പോ​യാ​ണ്. കാ​സ​ർ​കോ​ട്ടേ​ക്ക് ര​ണ്ട് സ​ർ​വി​സും മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് ഒ​രു സ​ർ​വി​സു​മാ​ണ് ഗു​രു​വാ​യൂ​ർ ഡി​പ്പോ ന​ട​ത്തു​ന്ന​ത്. മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് വൈ​കീ​ട്ട് 4:30ന് ​പു​റ​പ്പെ​ട്ട് പൊ​ന്നാ​നി വ​ഴി തി​രൂ​രി​ൽ ആ​റു മ​ണി​ക്കും അ​വി​ടു​ന്ന് കോ​ഴി​ക്കോ​ട്, കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പ്പാ​ലം, വെ​ള്ള​മു​ണ്ട വ​ഴി മാ​ന​ന്ത​വാ​ടി​യി​ൽ രാ​ത്രി 10 മ​ണി​ക്കും എ​ത്തി​ച്ചേ​രും. തി​രി​ച്ച് പി​റ്റേ​ന്ന് രാ​വി​ലെ 4:30ന് ​പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജെ​ട്ടി വ​രെ സ​ർ​വിസ് ന​ട​ത്തും.

ഗു​രു​വാ​യൂ​ർ ഡി​പ്പോ​യു​ടെ മ​റ്റ് ര​ണ്ട് സ​ർ​വി​സു​ക​ൾ കാ​സ​ർ​കോ​ട്ടേ​ക്കാ​ണ്. ഒ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നും ര​ണ്ടാ​മ​ത്തേ​ത് രാ​വി​ലെ 11നും ​ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടും.തി​രൂ​ർ വ​ഴി​യു​ള്ള അ​ഞ്ചാ​മ​ത്തെ സ​ർ​വി​സ് പ​ത്ത​നം​തി​ട്ട ഡി​പ്പോ​യു​ടെ​താ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി വ​രെ​യാ​ണ് സ​ർ​വി​സ്. രാവിലെ 6:30ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ് കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, വൈ​റ്റി​ല, കൊ​ടു​ങ്ങ​ലൂ​ർ, ഗു​രു​വാ​യൂ​ർ, പൊ​ന്നാ​നി വ​ഴി ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ തി​രൂ​രി​ൽ എ​ത്തും. പ​ത്ത​നം​തി​ട്ട -മാ​ന​ന്ത​വാ​ടി സ​ർ​വി​സി​ന് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഉ​ട​ൻ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCTirurmalappuram
News Summary - KSRTC to launch five new services via Tirur from today
Next Story