നടപ്പാതയിൽ യാത്ര മുടക്കി കെ.എസ്.ഇ.ബി
text_fieldsതിരൂർ: നടുവിലങ്ങാടിയിൽ കാൽനടക്കാർക്ക് വഴിമുടക്കിയായി കെ.എസ്.ഇ.ബിയുടെ കൂറ്റൻ കേബിൾ റോളർ. കെ.എസ്.ഇ.ബി ഫുട്പാത്തിന് ചൂവട്ടിലൂടെ പുതിയ കേബിൾ വലിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേബിൾ റോളർ ഫ്രെയിം ജോലി കഴിഞ്ഞ് ഫുട്പാത്തിൽ ഉപേക്ഷിച്ചത് കാരണം കാൽനട യാത്രക്കാർ പ്രയാസപ്പെടുകയാണ്.
വളരെ തിരക്കേറിയ തിരൂർ-താനൂർ പാതയിൽ കാൽനടക്കാർക്ക് അനുഗ്രഹമായ നടപ്പാതയാണ് കൈയേറിയിട്ടുള്ളത്. നടുവിലങ്ങാടി ഇസാഫ് ബാങ്കിന് മുന്നിലുള്ള ഫുട്പാത്തിലാണ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ച് കേബിൾ റോളർ നിലകൊള്ളുന്നത്. എത്രയും വേഗം ഇത് നീക്കം ചെയ്ത് കാൽനട യാത്ര സുഖമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

