നൊമ്പരമായി ഷെസ ഫാത്തിമ
text_fieldsതിരൂർ: തിരൂരിനെ കണ്ണീരിലാഴ്ത്തി ഷെസ ഫാത്തിമയുടെ വിയോഗം. തിരൂർ പഴകുളങ്ങര കീഴെടത്തിൽ ഷൗക്കത്തലിയുടെ മകളാണ് ഷെസ ഫാത്തിമ (രണ്ട് വയസ്സ്).
ദുബൈയിൽ ജോലി ചെയ്യുന്ന ഷൗക്കത്തലിയുടെ കൂടെ അവധിക്കാലം ചെലവഴിക്കാനാണ് ഭാര്യ ഷഹദ ബാനുവും മക്കളായ മുഹമ്മദ് ഷഹീമും (അഞ്ച്), ഷെസ ഫാത്തിമയും സന്ദർശക വിസയിലെത്തിയത്. ഈ വർഷമാദ്യം ഗൾഫിൽ പോയ ഇവർ കോവിഡിനെ തുടർന്ന് വിമാന സർവിസ് നിർത്തലാക്കിയപ്പോൾ ദുബൈയിൽ കുടുങ്ങി.
പരിക്കേറ്റ ഷെസയെ മിലിറ്ററി ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നത് മാതാവ് കണ്ടെങ്കിലും പിന്നീട് ഏത് ആശുപത്രിയിലാണെന്ന് അറിഞ്ഞില്ല. കുട്ടിയുടെ ഉമ്മയെയും സഹോദരനെയും പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബന്ധുക്കൾ കുട്ടിയെ അന്വേഷിച്ച് അധികൃതരെ ബന്ധപ്പെട്ടതിനെ തുടർന്നാണ് മരണ വിവരം അറിഞ്ഞത്. മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിച്ച് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

