Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightസ്ഥാനാർഥിയെ വരച്ച്​...

സ്ഥാനാർഥിയെ വരച്ച്​ പിന്തുണ അറിയിച്ച്​ ജിഷുവാൻ

text_fields
bookmark_border
സ്ഥാനാർഥിയെ വരച്ച്​ പിന്തുണ അറിയിച്ച്​ ജിഷുവാൻ
cancel
camera_alt

അ​ഡ്വ. എ​ൻ. ശം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ട്രോ​ഫി​യും ഉ​പ​ഹാ​ര​വും ന​ൽ​കി ജി​ഷു​വാ​നെ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ

തി​രൂ​ർ: വോ​ട്ട് ചെ​യ്യാ​നാ​വി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ വ​ര​ച്ച് അ​വ​ർ​ക്ക്​ ന​ൽ​കാ​ൻ മു​ഹ​മ്മ​ദ് ‌ജി​ഷു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​നി​ക്ക് ഏ​റെ പ​രി​ച​യ​മു​ള്ള വെ​ട്ടം പ​ഞ്ചാ​യ​ത്ത്‌ ആ​റാം വാ​ർ​ഡി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ക്കാ​ട്ടി​ൽ ഫാ​ത്തി​മ​യെ​യാ​ണ് മു​ഹ​മ്മ​ദ്‌ ജി​ഷു​വാ​ൻ വ​ര​ച്ച​ത്. വോ​ട്ട് ചോ​ദി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു സ​ർ​പ്രൈ​സാ​യി സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ​ക്ക് താ​ൻ വ​ര​ച്ച അ​വ​രു​ടെ ചി​ത്രം ജി​ഷു​വാ​ൻ കൈ​മാ​റു​ക​യും ചെ​യ്തു.

പ​റ​വ​ണ്ണ സ​ല​ഫി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ജി​ഷു​വാ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാം പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ്. പ​രി​യാ​പു​രം കോ​ൺ​ഗ്ര​സ്‌ ഭ​വ​നി​ൽ ചേ​ർ​ന്ന യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ അ​ഡ്വ. എ​ൻ. ശം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ട്രോ​ഫി​യും ഉ​പ​ഹാ​ര​വും ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. പ​രി​യാ​പു​രം ചെ​ക്കു​ട്ടി അ​ലി​ക്കാ​ന​ക​ത്ത് അ​ബ്​​ദു​ൽ നാ​സ​റി​െൻറ​യും സു​ഹ​റാ​ബി​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateelection campaignsupportPanchayat election 2020
Next Story