Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പ്രവീഷ്
തിരൂർ: അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. തിരൂർ അന്നശ്ശേരി ഭാഗത്ത് സ്കൂട്ടറിൽ മദ്യ വിൽപന നടത്തിയ മംഗലം പുല്ലൂണി കാരാറ്റുകടവ് പ്രവീഷിനെ (36) ആണ് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സാദിഖും പാർട്ടിയും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇയാളിൽനിന്ന് 10.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവെന്റീവ് ഓഫിസർ അബ്ദുസമദ് തോട്ടശ്ശേരി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി റിബീഷ്, അരുൺരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ സജിത, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അഭിലാഷ് എന്നിവരാണ് പരിശോധനയിലുണ്ടായിരുന്നത്.
Next Story

