പെരുവഴിയമ്പലത്തെ ഹെൽത്ത് സെൻറർ പെരുവഴിയിൽ
text_fieldsശോച്യാവസ്ഥയിലുള്ള തിരൂർ പെരുവഴിയമ്പലത്തെ ഹെൽത്ത് സെൻറർ
തിരൂർ: തിരൂർ പെരുവഴിയമ്പലത്തെ ഹെൽത്ത് സെൻറർ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാവുന്നു. 50 വർഷം മുമ്പാണ് പെരുവഴിയമ്പലത്ത് ഹെൽത്ത് സെൻറർ ആരംഭിച്ചത്. കാലപഴക്കം മൂലം ശോച്യാവസ്ഥയിലായതോടെ രണ്ട് വർഷം മുമ്പ് ഹെൽത്ത് സെൻറർ അടച്ചുപൂട്ടി.
ഏതാനും വർഷങ്ങൾക്കു മുമ്പ് തന്നെ സംസ്ഥാന സർക്കാർ ഹെൽത്ത് സെന്റർ പൊളിച്ച് പുതുക്കി പണിയാനായി 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. തിരൂർ നഗരസഭ വൈസ് ചെയർമാന്റെ വാർഡ് കൂടിയാണ് ഈ ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലം.
വാർഡ് സഭയിൽ വിഷയം ചർച്ചക്ക് വരുമ്പോഴെല്ലാം സാങ്കേതികത്വം പറയുകയല്ലാതെ ഹെൽത്ത് സെൻറർ പുതുക്കിപ്പണിയുന്നതിലേക്ക് കടക്കുന്നില്ല. ഹെൽത്ത് സെൻററിലുണ്ടായിരുന്ന സാധന സാമഗ്രികൾ തൊട്ടടുത്തുള്ള അംഗൻവാടി കെട്ടിടത്തിന് മുകളിൽ ഉപയോഗമില്ലാതെ കിടക്കുകയാണ്.
കെട്ടിടം പൊളിഞ്ഞു വീഴാറായതോടെ ഹെൽത്ത് സെൻററിന്റെ ചുമരിൽ അപകട മുന്നറിയിപ്പ് ഒട്ടിച്ചിട്ടുണ്ട്. അധികൃതർ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

