സ്കൂളിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസ്: രണ്ടാം പ്രതി പിടിയിൽ
text_fieldsമുബഷിർ
തിരൂർ: പറവണ്ണ ജി.എം.യു.പി സ്കൂളിലെ ബാറ്ററി ഹൗസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടാമത്തെ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ തിത്തിമാന്റെ പുരക്കൽ മുബഷിറിനെയാണ് (20) പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് ബാറ്ററി ഹൗസിന്റെ പൂട്ടുപൊട്ടിച്ച് 45,000 രൂപ വില വരുന്ന മൂന്ന് ബാറ്ററികൾ മോഷ്ടിച്ചത്.
ഹെഡ്മാസ്റ്ററുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പറവണ്ണ സ്വദേശി ഹിദായത്തുല്ലയെ മോഷണം നടന്ന അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ സുമേഷ്, ഉണ്ണിക്കുട്ടൻ, ധനീഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

