ആരോഗ്യ ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ
text_fieldsതിരൂർ: ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കാരണം ആരോഗ്യ ഭീഷണി നേരിടുന്നതായി പരാതി. തിരുനാവായ പഞ്ചായത്ത് 11ാം വാർഡ് നിവാസികളാണ് ഒച്ചുകളുടെ ശല്യംമൂലം ബുദ്ധിമുട്ടിലായത്. ഒച്ചുകളെ നശിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം നേരെത്തെയും പ്രദേശത്തുണ്ടായിരുന്നുവെങ്കിലും ഇത്തവണയാണ് ഒച്ചുകളുടെ എണ്ണം കൂടിയത്. മഴ കനത്തതോടെ ഇഴഞ്ഞെത്തുന്ന ഒച്ചുകൾ മതിലിലും വീടിന് സമീപത്തെ മരത്തിലും സ്ഥാനം പിടിച്ചു. ഈ ജീവി പുറന്തള്ളുന്ന ദ്രാവകം മതിലിൽ കറയായി രൂപപ്പെടും. ഈ ഭാഗത്ത് തൊടുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടത്രെ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയും കൊടക്കൽ നിവാസികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

