Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഅടൂർ-പെരിക്കല്ലൂർ...

അടൂർ-പെരിക്കല്ലൂർ സൂപ്പർ ഡീലക്സ് നാളെ മുതൽ

text_fields
bookmark_border
Adoor-Perikallur Super Deluxe
cancel

തി​രൂ​ർ: തി​രൂ​ർ വ​ഴി മ​റ്റൊ​രു രാ​ത്രി​കാ​ല ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ് കൂ​ടി ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. അ​ടൂ​രി​ൽ ആ​രം​ഭി​ച്ച് എ​റ​ണാ​കു​ളം-​തി​രൂ​ർ-​സു​ൽ​ത്താ​ൻ​ബ​ത്തേ​രി വ​ഴി പെ​രി​ക്ക​ല്ലൂ​ർ വ​രെ നീ​ളു​ന്ന​താ​ണ് പു​തി​യ സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വി​സ്. പു​ഷ്ബാ​ക്ക് സീ​റ്റു​ക​ളോ​ടു​കൂ​ടി​യ സ​ർ​വി​സി​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ തി​രൂ​ർ വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി ഡീ​ല​ക്സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.

അ​ടൂ​രി​ൽ​നി​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് തി​രു​വ​ല്ല, കോ​ട്ട​യം, കാ​ഞ്ഞി​ര​മ​റ്റം വ​ഴി 9.30ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. 9.45ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് ഗു​രു​വാ​യൂ​ർ വ​ഴി അ​ർ​ധ​രാ​ത്രി 12.45ന് ​തി​രൂ​രി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്-​ക​ൽ​പ്പ​റ്റ-​സു​ൽ​ത്താ​ൻ​ബ​ത്തേ​രി വ​ഴി പു​ല​ർ​ച്ച 5.15ന് ​പെ​രി​ക്ക​ല്ലൂ​രി​ൽ എ​ത്തി​ച്ചേ​രും.

പെ​രി​ക്ക​ല്ലൂ​രി​ൽ​നി​ന്ന് രാ​ത്രി 9.15ന് ​തി​രി​ക്കു​ന്ന ബ​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ 10.15നും ​കോ​ഴി​ക്കോ​ട് 12.30നും ​തി​രൂ​രി​ൽ പു​ല​ർ​ച്ച 2 മ​ണി​ക്കും തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം-​കാ​ഞ്ഞി​ര​മ​റ്റം-​കോ​ട്ട​യം വ​ഴി രാ​വി​ലെ 7.15ന് ​അ​ടൂ​രി​ലും എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ തി​രൂ​രി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​ർ, പ​ന്ത​ളം, തി​രു​വ​ല്ല, കോ​ട്ട​യം, അ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് ഒ​രു സ​ർ​വി​സ് കൂ​ടി​യാ​വും ഇ​ത്. കോ​ട്ട​യം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി പൊ​ന്നാ​നി-​തി​രൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പു​ല​ർ​ച്ച വ​യ​നാ​ട് എ​ത്തി​ച്ചേ​രേ​ണ്ട യാ​ത്ര​ക്കാ​ർ​ക്കും ഈ ​സ​ർ​വി​സ് പ്ര​യോ​ജ​ന​മാ​കും.

തി​രി​ച്ചു​ള്ള യാ​ത്ര​യി​ൽ വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി തി​രൂ​ർ, പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​വ​ർ​ക്കും എ​റ​ണാ​കു​ളം, കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പു​ല​ർ​ച്ച എ​ത്തി​ച്ചേ​രേ​ണ്ട​വ​ർ​ക്കും ഈ ​സ​ർ​വി​സി​നെ ആ​ശ്ര​യി​ക്കാ​നാ​കും. ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Super Deluxe Bus
News Summary - Adoor-Perikallur Super Deluxe
Next Story