Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 34 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
തിരൂർ: വിൽപനക്കായി ഓട്ടോറിക്ഷയിൽ മദ്യം കടത്തിക്കൊണ്ടുവന്ന നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടംകളത്തിൽ സുരേഷിനെ (45) തിരൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കെ.എൽ 10 എസ്. 0104 നമ്പർ ഓട്ടോറിക്ഷയും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായാണ് യുവാവിനെ എക്സൈസ് പിടികൂടിയത്.
എക്സൈസ് സർക്കിൾ ഓഫിസ് പ്രിവന്റിവ് ഓഫിസർ എസ്. സുനിൽകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റേഞ്ച് ഓഫിസിൽ ഹാജരാക്കി.
പ്രിവന്റിവ് ഓഫിസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സമേഷ്, എസ്. കണ്ണൻ, ഡ്രൈവർ എം. പ്രമോദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

