Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂരിൽ തുണിക്കടയുടെ...

തിരൂരിൽ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം

text_fields
bookmark_border
തിരൂരിൽ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം
cancel
camera_alt

തി​രൂ​രി​ൽ തു​ണി​ക്ക​ട​യു​ടെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷ​സേ​ന അ​ണ​ക്കു​ന്നു

തി​രൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ചി​ല്ല ലേ​ഡീ​സ് ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ഔ​ട്ട് ലെ​റ്റി​ന്‍റെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തു​വ്വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ തു​മ്പ​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് തു​ണി​ക്ക​ട. കെ​ട്ടി​ട​ത്തി​ന്‍റ മൂ​ന്നാം നി​ല​യി​ലാ​ണ് ഗോ​ഡൗ​ണ്‍. ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ കാ​ര്‍ഡി​യ ഹെ​ല്‍ത്ത് കെ​യ​ര്‍ സൊ​ല്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗോ​ഡൗ​ണി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

കു​ട്ടി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ലെ എ​മ​ര്‍ജ​ൻ​സി വാ​തി​ലു​ക​ള്‍ മു​ഴു​വ​ന്‍ അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് എ​മ​ര്‍ജ​ന്‍സി വാ​തി​ലു​ക​ളു​ടെ പൂ​ട്ടു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ച​ത്.

തി​രൂ​രി​ല്‍നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന ടീ​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​അ​ശോ​ക​ന്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ റെ​സ്ക്യൂ ഓ​ഫി​സ​ര്‍ മ​ദ​ന മോ​ഹ​ന​ന്‍, ഗി​രീ​ഷ​ന്‍, ര​ഘു​രാ​ജ്, ന​സീ​ര്‍, ന​വീ​ന്‍, ബി​നീ​ഷ്, സു​ജി​ത്ത്, മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramTirur cloth godown fireTirur fire
News Summary - A fire broke out in the godown of a clothing store in Tirur
Next Story