Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂരിൽ...

തിരൂരിൽ ട്രെയിനിൽനിന്ന് 14 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
തിരൂരിൽ ട്രെയിനിൽനിന്ന് 14 കിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

തി​രൂ​രി​ൽ ട്രെ​യി​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ഞ്ചാ​വു​മാ​യി

ആ​ർ.​പി.​എ​ഫ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തി​രൂ​ർ: ആ​ർ.​പി.​എ​ഫും എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വെ​ച്ച് ട്രെ​യി​നി​ലെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ​നി​ന്ന് 14 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ർ.​പി.​എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സു​നി​ൽ കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ചെ​ന്നൈ​യി​ൽ​നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 12601 ന​മ്പ​ർ മം​ഗ​ളൂ​രു-​ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ലി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു കി​ലോ വീ​ത​മു​ള്ള ഏ​ഴ് കെ​ട്ടു​ക​ളാ​ക്കി ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ആ​ർ.​പി.​എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സു​നി​ൽ കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ എം. ​ബൈ​ജു, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ കെ. ​മി​ഥു​ൻ, കെ. ​പ്ര​ജി​ത്ത്, തി​രൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ര​ജി​ത്ത് കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ര​വീ​ന്ദ്ര​നാ​ഥ്, വി. ​അ​ര​വി​ന്ദ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​ബി. ബി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് വ​നി​ത ഓ​ഫി​സ​ർ വി. ​ഐ​ശ്വ​ര്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaTirurtrainmalappuram
News Summary - 14 kg ganja seized from train in Tirur
Next Story