Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ടു​വ സെ​ൻ​സ​സ്:...

ക​ടു​വ സെ​ൻ​സ​സ്: നി​ല​മ്പൂ​ർ കാ​ട്ടി​ൽ 260 കാ​മ​റ​ക​ൾ മി​ഴി​തു​റ​ക്കു​ന്നു

text_fields
bookmark_border
ക​ടു​വ സെ​ൻ​സ​സ്: നി​ല​മ്പൂ​ർ കാ​ട്ടി​ൽ 260 കാ​മ​റ​ക​ൾ മി​ഴി​തു​റ​ക്കു​ന്നു
cancel
camera_alt

ച​ക്കി​ക്കു​ഴി വ​നം വ​കു​പ്പ് പ​രി​ധി​യി​ലെ മാ​ൻ​മ​ല​യി​ൽ

ജീ​വ​ന​ക്കാ​ർ കാ​മ​റ സ്ഥാ​പി​ക്കു​ന്നു

ക​രു​ളാ​യി: നി​ല​മ്പൂ​ർ കാ​ട്ടി​ലെ ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ 260 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ദേ​ശീ​യ ക​ടു​വ​സം​ര​ക്ഷ​ണ അ​തോ​റി​റ്റി ന​ട​ത്തു​ന്ന ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്റെ മൂ​ന്നാം​ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​മ്പൂ​ർ സൗ​ത്ത് വ​നം ഡി​വി​ഷ​നി​ലും സൈ​ല​ന്റ് വാ​ലി​യു​ടെ ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ലു​മാ​യി 130 ഗ്രി​ഡു​ക​ളി​ലാ​യാ​ണ് കാ​മ​റ​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സൗ​ത്ത് ഡി​വി​ഷ​നി​ൽ മാ​ത്ര​മാ​ണ് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മൂ​ന്നാം ഘ​ട്ട സ​ർ​വേ ന​ട​ക്കു​ന്ന​ത്. നോ​ർ​ത്ത് ഡി​വി​ഷ​നെ ഇ​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

എ​ട്ട് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന സ​ർ​വേ​യി​ൽ ക​ടു​വ​ക​ളെ നേ​രി​ട്ട് കാ​ണു​ക, കാ​ഷ്ഠം, ടെ​റി​റ്റ​റി മാ​ർ​ക്ക്, കാ​ൽ​പ്പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ വ​ഴി​യാ​ണ് വ​ന മേ​ഖ​ല​ക​ളെ ബ്ലോ​ക്കു​ക​ളാ​ക്കി തി​രി​ച്ച് സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി വി​ശ​ക​ല​നം ചെ​യ്തു.

​മൂ​ന്നാം ഘ​ട്ട​ത്തി​ൽ ക​ടു​വാ സാ​ന്നി​ധ്യ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളെ 130 ഗ്രി​ഡു​ക​ളാ​ക്കി തി​രി​ച്ച് കാ​മ​റ​ക​ൾ മു​ഖേ​ന ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു.​ ര​ണ്ട് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഒ​രു ഗ്രി​ഡ്. ഓ​രോ ഗ്രി​ഡി​ലും ആ​റു മു​ത​ൽ പ​ത്ത് മീ​റ്റ​ർ വ​രെ അ​ക​ല​ത്തി​ൽ മു​ഖാ​മു​ഖ​മാ​യാ​ണ് ര​ണ്ട് കാ​മ​റ​ക​ൾ വീ​തം സ്ഥാ​പി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ വ​യ​ർ​ഭാ​ഗ​ത്തെ വ​ര​ക​ൾ കൃ​ത്യ​മാ​യി പ​തി​യാ​ൻ, ഭൂ​നി​ര​പ്പി​ൽ​നി​ന്ന് ഒ​ന്ന​ര​യ​ടി ഉ​യ​രം ക്ര​മീ​ക​രി​ച്ചാ​ണ് കാ​മ​റ​ക​ൾ ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ​കാ​മ​റ​ക​ളു​ടെ വി​ന്യാ​സം​ ക​രു​ളാ​യി റെ​യ്ഞ്ചി​ൽ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ 47 ഗ്രി​ഡു​ക​ളി​ലും നെ​ടു​ങ്ക​യം സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ 60 ഗ്രി​ഡു​ക​ളി​ലു​മാ​യി 214 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

​കാ​ളി​കാ​വ് റെ​യ്ഞ്ചി​ൽ ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ 18 ഗ്രി​ഡു​ക​ളി​ലും ക​രു​വാ​ര​ക്കു​ണ്ട് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ അ​ഞ്ച് ഗ്രി​ഡു​ക​ളി​ലു​മാ​യാ​ണ് 46 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ക​രു​ളാ​യി വ​നം റെ​യ്ഞ്ച് ഓ​ഫി​സ​ർ പി.​കെ. മു​ജീ​ബ് റ​ഹ്‌​മാ​നാ​ണ് കാ​മ​റ സ​ർ​വേ​യു​ടെ നോ​ഡ​ൽ ഓ​ഫി​സ​ർ. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച 84 ജീ​വ​ന​ക്കാ​രെ​യും അ​വ​രെ സ​ഹാ​യി​ക്കാ​ൻ വാ​ച്ച​ർ​മാ​രെ​യു​മാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 23 മു​ത​ൽ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. 25 മു​ത​ൽ ഔ​ദ്യോ​ഗി​ക​മാ​യി റെ​ക്കോ​ർ​ഡി​ങ് ആ​രം​ഭി​ക്കും. ​കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടോ, ബാ​റ്റ​റി ബാ​ക്ക​പ്പ്, മോ​ഷ​ണം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്താ​ൻ ഗ്രി​ഡ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തും. 30 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ശേ​ഷം കാ​മ​റ​ക​ൾ തി​രി​ച്ചെ​ടു​ത്ത് പ​റ​മ്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വി​നും തു​ട​ർ​ന്ന് മെ​മ്മ​റി കാ​ർ​ഡു​ക​ൾ ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​ക്കും കൈ​മാ​റും. അ​വ​രാ​ണ് അ​ന്തി​മ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsTigernilambur forest
News Summary - tiger Census: 260 cameras go live in Nilambur forest
Next Story