കടുവ ആക്രമണം: ഗഫൂറിന്റെ കുടുംബത്തിനുള്ള സഹായം ഉയർത്തണമെന്ന് ആവശ്യം
text_fieldsനരഭോജി കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കാളികാവ് പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗം
കാളികാവ്: മലയോരത്തെ നരഭോജി കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കാളികാവ് പഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു. എ.പി. അനിൽ കുമാർ എം.എൽ.എ നേതൃത്വം നൽകി.
മരിച്ച ഗഫൂറിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം 14 ലക്ഷത്തിൽനിന്ന് ഉയർത്തണമെന്ന് യോഗം ആവശ്യപെട്ടു. അഞ്ച് ലക്ഷം രൂപ അധികൃതർ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
കൂടാതെ കടുവ ഭീതിയിൽ ജോലിക്ക് പോകാൻ കഴിയാത്തവർക്ക് ഒരു മാസം സൗജന്യ റേഷനും ഭക്ഷണക്കിറ്റും നൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി. ഷിജിമോൾ പറഞ്ഞു. കടുവ ആക്രമിച്ച സ്വകാര്യ എസ്റ്റേറ്റിന് സമീപമുള്ള കാട് വെട്ടാത്ത ഭൂമി ഉടമകൾക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. പ്രദേശത്തെ തരിശ് ഭൂമി പഞ്ചായത്തിന് കൃഷിക്ക് ഉപയോഗപ്രദമാക്കാനും കാടുമൂടി കിടക്കുന്ന സ്വകാര്യഭൂമികളിൽ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. ജോജി കെ. അലക്സ്, എൻ. നൗഷാദ്, കെ.പി. ഹൈദരലി, വി.പി. ജസീറ, കെ. തങ്കമ്മു, കെ. സുബൈദ, എൻ. മൂസ, കെ. രാമചന്ദ്രൻ, ടി. അബ്ദുറഹ്മാൻ, ടി. ബഷീർ, സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

