തൃശൂർ-ചൂണ്ടൽ സംസ്ഥാനപാത: എടപ്പാളിൽ തെരുവ് വിളക്കില്ല
text_fieldsതെരുവ് വിളക്കില്ലാത്തതിനാൽ ഇരുട്ട് നിറഞ്ഞ എടപ്പാൾ മേൽപ്പാലം
എടപ്പാൾ: എടപ്പാൾ ടൗണിൽ വെളിച്ചമില്ലാത്തതിനാൽ വാഹനയാത്രികർ പ്രതിസന്ധിയിൽ. മേൽപ്പാലം പണിയുടെ ഭാഗമായി ഊരിയ ഹൈമാസ്റ്റ് ലൈറ്റ് പണി പൂർത്തിയാക്കുമ്പോൾ സ്ഥാപിക്കും എന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ പാലം പണി പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും ലൈറ്റ് പുനഃസ്ഥാപില്ല. ഇതോടെ പാലത്തിന് താഴെയുള്ള കടകൾ അടച്ചാൽ ഇവിടെ കൂരാക്കൂരിട്ടായി. സംഭവം വാർത്തയാക്കിയതോടെ ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചെങ്കിലും വാക്കിലൊതുങ്ങി. മേൽപ്പാലത്തിലുള്ള ലൈറ്റുകളാകട്ടെ പ്രകാശിക്കുന്നത് തോന്നിയത് പോലെ. ചില ദിവസങ്ങളിൽ രാപ്പകലില്ലാതെ പ്രവർത്തിക്കും ചിലപ്പോൾ ഒരാഴ്ചയോളം പ്രവർത്തിക്കാതിരിക്കും. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാരും വാഹനയാത്രികരും ആവശ്യപ്പെട്ടു.

