Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
ചങ്ങരംകുളം: എം.ഡി.എം.എ, ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി ചങ്ങരംകുളം സ്രായിക്കടവിൽനിന്ന് മൂന്ന് യുവാക്കൾ പിടിയിലായി. ഓണം സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഉത്തരമേഖല എക്സൈസ് കമീഷണർ സ്കോഡും പൊന്നാനി എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് എടപ്പാൾ തുയ്യം സ്വദേശി ശ്യാംജിത്ത് (22), കുന്നംകുളം സ്വദേശികളായ മിഥുൻ (29), സനത്ത് (33) എന്നിവരെ പിടികൂടിയത്.
ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈയിൽനിന്ന് 53 ഗ്രാം എം.ഡി.എം.എ, 6.450 ഗ്രാം ഹഷീഷ് ഓയിൽ, 150 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പിടികൂടിയ മയക്കുമരുന്നിന് അഞ്ച് ലക്ഷം രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story

