Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 9:24 AM IST Updated On
date_range 11 May 2026 9:24 AM ISTകാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
പാണ്ടിക്കാട് കൊടശ്ശേരി പാറയിൽ അപകടത്തിൽപെട്ട കാർ
പാണ്ടിക്കാട്: കൊടശ്ശേരി പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരായ വണ്ടൂർ അമരമ്പലം സ്വദേശി രതീഷ്, ഭാര്യ സൗമ്യ, മകൾ തീർഥ എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.
വണ്ടൂർ ഭാഗത്തുനിന്നും വരുന്ന കാറും എതിരെ പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടനെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൂവരുടെയും കാലിലെ ഗുരുതര പരുക്കിനെതുടർന്ന് പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

