Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാസലഹരിയുമായി ഓട്ടോ...

രാസലഹരിയുമായി ഓട്ടോ ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
രാസലഹരിയുമായി ഓട്ടോ ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ
cancel
camera_alt

ആ​ബി​ദ്, ത​മീം,അ​ർ​ഷ​ദ്

തി​രൂ​ർ: റി​ങ് റോ​ഡ് പ​രി​സ​ര​ത്ത് ഓ​ട്ടോ​യി​ൽ രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ മൂ​ന്നു​പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​റ​ത്തൂ​ർ വ​ലി​യ​വീ​ട്ടി​ൽ ആ​ബി​ദ് അ​ലി (38), വെ​ട്ടം സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​ൻ​പ​ള്ളി മു​ഹ​മ്മ​ദ് അ​ർ​ഷ​ദ് (28), രാ​യി​ൻ മ​ര​ക്കാ​ര​ക​ത്ത് ത​മീം (35) എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് കൈ​വ​ശം വെ​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ൾ ചെ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​ത് ക​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ ഓ​ട്ടോ​യി​ൽ​നി​ന്ന് ഒ​രു പാ​ക്ക​റ്റ് രാ​സ​ല​ഹ​രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ മൂ​ന്ന് ഓ​ട്ടോ​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

തി​രൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ മൂ​ന്നു​പേ​രും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​ടെ ക​ണ്ണി​ക​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driversmalappuramchemical intoxication
News Summary - Three auto drivers arrested with chemical intoxication
Next Story