Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightമു​ച്ച​ക്ര...

മു​ച്ച​ക്ര വാ​ഹ​ന​ത്തി​ന് റി​വേ​ഴ്സ് ഗി​യ​റൊ​രു​ക്കി യു​വാ​വ്​

text_fields
bookmark_border
മു​ച്ച​ക്ര വാ​ഹ​ന​ത്തി​ന് റി​വേ​ഴ്സ് ഗി​യ​റൊ​രു​ക്കി യു​വാ​വ്​
cancel
camera_alt

റി​വേ​ഴ്​​സ്​ ഗി​യ​ർ ഘ​ടി​പ്പി​ച്ച മു​ച്ച​ക്ര വാ​ഹ​ന​വു​മാ​യി ഷി​ബീ​ഷ്

തി​രൂ​ര​ങ്ങാ​ടി: മു​ച്ച​ക്ര വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ധാ​ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് യു​വ മെ​ക്കാ​നി​ക്ക്. എ​ത്ര ദൂ​ര​വും പി​റ​കോ​ട്ട് പോ​കാ​ൻ ക​ഴി​യു​ന്ന റി​വേ​ഴ്സ് ഗി​യ​ർ സം​വി​ധാ​ന​മാ​ണ്​ മു​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി ക​ള​ത്തി​ൽ ഷി​ബീ​ഷ് ഒ​രു​ക്കി​യ​ത്. മു​ച്ച​ക്ര​മു​ള്ള ഗി​യ​റി​ല്ലാ​ത്ത ഏ​ത് സ്കൂ​ട്ട​റി​നും ഇ​ത് ഘ​ടി​പ്പി​ക്കാം.

വ​ർ​ഷ​ങ്ങ​ളാ​യി ചെ​മ്മാ​ട് ഷി​ബി മോ​ട്ടോ​ഴ്സ് എ​ന്ന പേ​രി​ൽ ബൈ​ക്ക് വ​ർ​ക്​​ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് ഷി​ബീ​ഷ്. വി​വി​ധ ബൈ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി കു​ഞ്ഞ​ൻ ബൈ​ക്ക് നി​ർ​മി​ച്ച് നേ​ര​ത്തെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

2012ൽ ​മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ റി​വേ​ഴ്​​സ്​ ഗി​യ​ർ ഘ​ടി​പ്പി​ച്ച്​ ന​ട​ത്തി​യ പ​രി​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര‍െൻറ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ​രി​ശ്ര​മി​ച്ച​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കെ​ല്ലാം നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ്​ ഷി​ബീ​ഷി‍െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:three-wheelerreverse gear
News Summary - youth developed reverse gear for a three-wheeler motor cycle
Next Story