പ്രിയസഖിയുടെ ജന്മദിനത്തിൽ പച്ചക്കറി കിറ്റുമായി യുവാവ്
text_fieldsഅൻസാറും ഭാര്യ റുഖിയയും, ഭഷ്യക്കിറ്റിലെ കുറിപ്പ്
തിരൂരങ്ങാടി: പ്രിയസഖി കുഞ്ഞോളുടെ ജന്മദിനത്തിലൽ പച്ചക്കറി കിറ്റുമായി യുവാവ്. തെന്നല പഞ്ചായത്തിലെ 14ാം വാർഡിലെ കോട്ടുവാല അൻസാറാണ് വ്യത്യസ്തമായ കിറ്റ് ഒരുക്കി വീടുകളിൽ എത്തിച്ച് നൽകിയത്.
കിറ്റിലെ കുറിപ്പ് വായിച്ച് ആദ്യം കൗതുകത്തോടെ നിന്നെങ്കിലും പിന്നെ ചിരിപടർത്തി. അൻസാർ ഭാര്യ റുഖിയയെ വിവാഹം ചെയ്തിട്ട് അഞ്ച് വർഷമായി. എല്ലാ ജന്മദിനത്തിലും സമ്മാനങ്ങൾ നൽകുന്നതാണ് പതിവ്. ഇത്തവണ മഹാമാരിയിൽ ബുദ്ധിമുട്ടുന്നവർക്കായി ആ തുക െചലവഴിക്കാമെന്ന് ഭാര്യയാണ് ആദ്യം സൂചിപ്പിച്ചത്.
ഇദ്ദേഹത്തിെൻറ കുറ്റിപ്പാലയിലെ പലചരക്ക് കടയിൽനിന്നുതന്നെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് തയാറാക്കി. അതിൽ പ്രിയതമയുടെ ജന്മദിനം സൂചിപ്പിച്ച് സ്റ്റിക്കറും പദിച്ചു. ഈ സ്റ്റിക്കർ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.
ശനിയാഴ്ചയാണ് കിറ്റ് വിതരണം നടത്തിയത്. തെന്നല മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ് അൻസാർ.

