പ്രവാസത്തിെൻറ ഓർമകൾ പങ്കുവെക്കാൻ അവർ ഒത്തുകൂടി
text_fieldsയാമ്പു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കക്കാട്ട് സംഘടിപ്പിച്ച പ്രവാസി സംഗമം കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: വർഷങ്ങളോളം സൗദിയിലെ തുറമുഖ നഗരമായ യാമ്പുവിൽ ജോലി ചെയ്തതിെൻറ ഓർമകൾ പങ്കുവെക്കാൻ വിവിധ ജില്ലകളിൽനിന്നുള്ളവർ ഒത്തുചേർന്നു. യാമ്പു കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് കക്കാട്ട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചത്.
കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. ഷാക്കിർ സുല്ലമി മുേണ്ടരി മുഖ്യ പ്രഭാഷണം നടത്തി. മൊയ്തീൻകുട്ടി ഫൈസി കരിപ്പൂർ, റഫീഖ് പാറക്കൽ, ഇഖ്ബാൽ കല്ലുങ്ങൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ബാവ കരുവൻതിരുത്തി, ബഷീർ അഹ്മദ് കക്കാട്, സിദ്ദീഖ് വളാഞ്ചേരി, വി.ടി. ഇസ്മായിൽ, നിയാസ് പുത്തൂർ, അലിയാർ, മുത്ത്വലിബ് വളപട്ടണം, കുഞ്ഞാപ്പു ഹാജി, ബീരാൻകുട്ടി അരീക്കോട്, മൊയ്തീൻ അരിമ്പ്ര, യഹ്യ കാലടി, ഷഫീഖ് വടക്കൻ, തെങ്ങിലാൻ സിദ്ദീഖ്, റിയാസ് കക്കാട് എന്നിവർ സംസാരിച്ചു.

