ലോകകപ്പിന്റെ കൂറ്റൻ മാതൃക ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചു
text_fieldsതിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ വിജയികൾക്ക് സമ്മാനിച്ച കൂറ്റൻ ലോകകപ്പ് മാതൃക സ്കൂൾ കാമ്പസ്സിൽ സ്ഥാപിച്ചു. ആറടി ഉയരമുള്ള 'ലോകകപ്പ്' സ്കൂളിലെ ചിത്രകലാ അധ്യാപകൻ സുബൈർ മാസ്റ്ററാണ് രൂപകൽപന ചെയ്തത്. ഷൂട്ടൗട്ട് മത്സരം തിരൂരങ്ങാടി എം.വി.ഐ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് മാതൃക അനാഛാദനം പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് എന്നിവർ സംയുക്തമായി നിർവഹിച്ചു.
ചടങ്ങിൽ ടി.സി. അബ്ദുനാസർ, ടി. മമ്മദ്, കെ.കെ. ഉസ്മാൻ, എം. സുഹൈൽ, പി. സഹീദ, പി.വി. ഹുസൈൻ, എസ്. കിളർ, വി. ഹുസൈൻകോയ, ടി. മുഹമ്മദ് സാലിം, കെ.വി. സാബിറ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഇസ്മായിൽ, എം.സി. ഇല്യാസ് എന്നിവർ സംസാരിച്ചു.

