എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsഅബ്ദുറൗഫ്, മുഹമ്മദ് മുഹ്സിൻ
തിരൂരങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായി. വേങ്ങര ചേറൂർ മിനികാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദു റൗഫ് (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി കൊളപ്പുറം റോഡിലെ ഗ്യാസ് ഏജൻസിക്ക് സമീപം തിരൂരങ്ങാടി പൊലീസ് പിടികൂടിയത്.
ഇവരുടെ വാഹനത്തിൽനിന്ന് 5.280 ഗ്രാം എം.ഡി.എം.എയും 186 ഗ്രാം കഞ്ചാവും പിടികൂടി. വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ, സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, എ.എസ്.ഐ സജിനി, സിവിൽ പൊലീസ് ഓഫിസർമാരായ ലക്ഷ്മണൻ, അമർനാഥ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

