Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവാ​ഹ​ന...

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലും പാ​ട്ടു​വ​ഴി​യി​ലും ട്രാ​ക്ക്​ തെ​റ്റാ​തെ ഷാ​ജി​ൽ

text_fields
bookmark_border
shajil
cancel
camera_alt

ഷാ​ജി​ൽ സ്​​റ്റു​ഡി​യോ​യി​ൽ പാ​ട്ട് റി​ഹേ​​ഴ്​​സ​ലി​ൽ

റോ​ഡി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മ​ല്ല, പാ​ട്ടി​െൻറ വ​ഴി​യി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ്​ തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ അ​സി. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ഷാ​ജി​ൽ കെ. ​രാ​ജ്. ഒ​രാ​ഴ്ച മു​മ്പ് സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മീ​ഡി​യ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ ഓ​ക്സി​ജ​ൻ വി​ഡി​യോ​യി​ൽ പാ​ടി ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷ​മാ​യി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ഇ​ദ്ദേ​ഹ​ത്തി​ന്​ സം​ഗീ​തം ജീ​വ​വാ​യു​വാ​ണ്. സി​നി​മ​യി​ലും ആ​ൽ​ബ​ത്തി​ലു​മാ​യി പാ​ടി​യ​ത് ഇ​രു​നൂ​റോ​ളം പാ​ട്ടു​ക​ളാ​ണ്. 1996ൽ ​തി​രു​വ​ന​ന്ത​പു​രം ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലാ​ണ് ആ​ദ്യം ജോ​ലി ല​ഭി​ച്ച​ത്.

1992ൽ ​ഗാ​യി​ക രേ​ണു​ക ഗി​രി​ജ​യോ​ടൊ​പ്പം പാ​ടി​യാ​ണ് സി​നി​മ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 2005ൽ ​കെ.​എ​സ് ചി​ത്ര​യോ​ടൊ​പ്പം പാ​ടി​യെ​ങ്കി​ലും ര​ണ്ട് സി​നി​മ​യും റി​ലീ​സാ​യി​ല്ല. 'നീ​ല​ക്കു​യി​ലെ നി​ന​ക്കു വേ​ണ്ടി'​എ​ന്ന ആ​ൽ​ബ​ത്തി​ൽ എം.​ജി. ശ്രീ​കു​മാ​ർ, സു​ജാ​ത, അ​രു​ന്ധ​തി എ​ന്നി​വ​രോ​ടൊ​പ്പം പാ​ടി. സി​നി​മ​യി​ലും ആ​ൽ​ബ​ങ്ങ​ളി​ലും ട്രാ​ക്ക്​ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എം.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െൻറ അ​ഭി​ന​ന്ദ​ന​മാ​ണ് ജീ​വി​ത​ത്തി​ൽ കി​ട്ടി​യ വ​ലി​യ അം​ഗീ​കാ​ര​മെ​ന്ന്​ ഷാ​ജി​ൽ പ​റ​യു​ന്നു.

മാ​പ്പി​ള​പ്പാ​ട്ട്, ഹി​ന്ദു ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും പാ​ടി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ കോ​ണോ​ത്ത് സ്വ​ദേ​ശി​യാ​ണ്. ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ ആ​യി​രു​ന്ന പ​രേ​ത​നാ​യ കെ. ​രാ​മ​ൻ-​കെ.​ടി. ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലാ​ലി. മ​ക്ക​ൾ: റി​ന്നു, റി​തി​ക്, റി​ഷാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTOShajil
News Summary - Track inspection and song track Shajil on the track
Next Story