സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി
text_fieldsതിരൂരങ്ങാടി: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന പേരിൽ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തെന്നല പുള്ളിത്തറ എൽ.പി സ്കൂളിന് പിറകിലുള്ള തോട്ടോളി ഉമ്മറിെൻറ വീട്ടിലാണ് കഴിഞ്ഞദിവസം സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടിൽ വന്നത്.
ഉമ്മറിെൻറ പേരിൽ കേസുള്ളത് അന്വേഷിക്കാൻ വന്നതാണെന്ന് ഭാര്യയോട് പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ ഫോൺ നമ്പർ വാങ്ങുകയും വീട്ടുകാരെ ചേർത്ത് ഫോട്ടോ എടുക്കുകയും ചെയ്തു.
ഭർത്താവിനെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി.
വീട്ടുകാർ തിരൂരങ്ങാടി പൊലീസിൽ അന്വേഷിച്ചപ്പോൾ വന്ന വ്യക്തി വ്യാജനാണെന്ന് മനസ്സിലായി. ഉമ്മറിെൻറ ഭാര്യ റാഹില തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

