അടച്ചിട്ട വീട്ടിൽനിന്ന് 10 പവനും 80,000 രൂപയും കവർന്നു
text_fieldsതിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽനിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എ.ആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്ദുൽ ഖാദറിെൻറ വീട്ടിലാണ് സംഭവം. അസുഖം കാരണം അബ്ദുൽ ഖാദർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളും 80,000 രൂപയും മോഷണം പോയി. രാവിലെ വീട്ടിലെ പുറത്തെ ലൈറ്റ് ഓഫ് ചെയ്യാൻ എത്തിയ അടുത്ത വീട്ടിലെ കുട്ടിയാണ് മോഷണവിവരം അറിയുന്നത്. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു.
വീടിനുള്ളിൽ മുളകുപൊടി വിതറിയതായും കാണപ്പെട്ടു. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

