Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവെ​ളി​മു​ക്ക്...

വെ​ളി​മു​ക്ക് സി.​പീ​സ് ഭ​വ​നി​ൽ കു​ടും​ബ കാ​ര്യ​മാ​ണ് അ​ധ്യാ​പ​നം

text_fields
bookmark_border
വെ​ളി​മു​ക്ക് സി.​പീ​സ് ഭ​വ​നി​ൽ കു​ടും​ബ കാ​ര്യ​മാ​ണ് അ​ധ്യാ​പ​നം
cancel
camera_alt

വെ​ളി​മു​ക്ക് സി.​പീ​സ് ഭ​വ​നി​ലെ അ​ധ്യാ​പ​ക കു​ടും​ബം കു​ടും​ബ​നാ​ഥ ആ​യ​മ്മ​യോ​ടൊ​പ്പം

തി​രൂ​ര​ങ്ങാ​ടി: അ​ക്ഷ​ര​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടു​കൂ​ട്ടി അ​ക്ഷ​ര​മ​ധു​രം പ​ക​രു​ക​യാ​ണ്​​​ വെ​ളി​മു​ക്ക് സി.​പീ​സ് ഭ​വ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം. വി.​ജെ പ​ള്ളി എം.​എം.​യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച പ​രേ​ത​നാ​യ സി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ മാ​സ്​​റ്റ​റു​ടെ​യും ഇ​തേ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഭാ​ര്യ സി. ​ആ​യ​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ൽ മ​ക്ക​ളും മ​രു​മ​ക്ക​ളും ഇ​ന്ന് അ​ധ്യാ​പ​ക​രാ​ണ്. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ആ​യ​മ്മ വി.​ജെ പ​ള്ളി സ്കൂ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച് 15 വ​ർ​ഷ​മാ​യി വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്.

മ​ക്ക​ളാ​യ യൂ​നു​സ് കോ​ഴി​ക്കോ​ട് റ​ഹ്മാ​നി​യ്യ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മു​നീ​ർ കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജി​ലും അ​ധ്യാ​പ​ക​രാ​ണ്. പെ​ൺ​മ​ക്ക​ളാ​യ സ​ക്കീ​ന മൂ​ന്നി​യൂ​ർ ഹൈ​സ്​​കൂ​ളി​ലും നാ​ദി​റ വി.​ജെ പ​ള്ളി സ്കൂ​ളി​ലും അ​ധ്യാ​പി​ക​മാ​രാ​ണ്. യൂ​നു​സി​െൻറ ഭാ​ര്യ മു​നീ​റ​യും മു​നീ​റി​െൻറ ഭാ​ര്യ റ​സീ​ന​യും വി.​ജെ പ​ള്ളി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​മാ​രാ​ണ്. സ​ക്കീ​ന​യു​ടെ ഭ​ർ​ത്താ​വ് എ.​കെ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഗ​വ. കോ​ള​ജ് കൊ​ണ്ടോ​ട്ടി​യി​ൽ​നി​ന്ന് പ്രി​ൻ​സി​പ്പ​ലാ​യി ഈ ​വ​ർ​ഷം വി​ര​മി​ച്ചു.

നാ​ദി​റ​യു​ടെ ഭ​ർ​ത്താ​വ് എ​ട​ക്കോ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി എ​ട​രി​ക്കോ​ട് പി.​കെ.​എം.എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​ണ്. മ​ക്ക​ളെ അ​ധ്യാ​പ​ക​രാ​ക്കു​ക എ​ന്ന​ത് ഭ​ർ​ത്താ​വ് അ​ബ്​​ദു​റ​ഹ്മാ​ൻ മാ​സ്​​റ്റ​റു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. പ​ക്ഷേ, മ​രു​മ​ക്ക​ൾ അ​ധ്യാ​പ​ക​രാ​യി എ​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മാ​യാ​ണെ​ന്ന് ആ​യ​മ്മ പ​റ​ഞ്ഞു. സി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ മാ​സ്​​റ്റ​ർ മൂ​ന്ന് ത​വ​ണ മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത്​ അം​ഗം ആ​യി​ട്ടു​ണ്ട്. അ​തി​ൽ ഒ​രു​ത​വ​ണ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​യ​മ്മ ര​ണ്ടു​ത​വ​ണ മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teaching is a family affair
News Summary - Teaching is a family affair at Velimukku C. Peace Bhavan
Next Story