Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_right‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
madhyamam health care
cancel
camera_alt

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റി​ലേ​ക്ക് കൊ​ടി​ഞ്ഞി ഐ.​ഇ.​സി സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ കെ. ​മു​ഹ​മ്മ​ദ്‌ ഹാ​രി​സി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം ബി.​ഡി.​ഒ അ​ബ്ദു​ൽ റ​ഷീ​ദ് ഏ​റ്റു​വാ​ങ്ങു​ന്നു

തി​രൂ​ര​ങ്ങാ​ടി: ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റി​ലേ​ക്ക് കൊ​ടി​ഞ്ഞി ഐ.​ഇ.​സി സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്. മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച 40,000 രൂ​പ കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ് മാ​സ്റ്റ​ർ കെ. ​മു​ഹ​മ്മ​ദ്‌ ഹാ​രി​സി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം ബി.​ഡി.​ഒ അ​ബ്ദു​ൽ റ​ഷീ​ദ് തു​ക ഏ​റ്റു​വാ​ങ്ങി.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​പി. നി​സാ​ൽ, അ​ബ്ദു​ൽ വ​ദൂ​ദ്, സി.​പി. മു​ഹ​മ്മ​ദ്‌ നി​ഹാ​ൽ, ഷാ​ദി​ൻ ഖാ​ലി​ദ്, സി​ദാ​ൻ ഹു​സൈ​ൻ, സി.​പി. ലി​സ, എ.​എം. മി​സ്ഹ​ബ്, കെ. ​ത​ൻ​സീ​ർ, റ​ന ഫാ​ത്തി​മ, എ​ൻ.​സി. ആ​യി​ഷ റ​ഹീം, ജ​ന്ന സൈ​ന​ബ്, സ്കൂ​ൾ ബെ​സ്റ്റ് മെ​ന്റ​ർ എ​ൻ. സ​ലാ​ഹു​ദ്ദീ​ൻ, സി.​ടി. ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്ക് ‘മാ​ധ്യ​മ’​ത്തി​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി.​പി. അ​യ്യൂ​ബ്, മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ കു​ട്ടി, ‘മാ​ധ്യ​മം’ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സി.​വി. മു​ഹ​മ്മ​ദ്‌ സ​ലീം, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsmadhyamam health careMalappuram News
News Summary - Students' contribution to 'Madhyamam' health care
Next Story