Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​നെ​തി​രെ സ​മ​രം; ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

text_fields
bookmark_border
Nannambra Grama Panchayat
cancel
camera_alt

പ്ര​തി​ഷേ​ധ ധ​ർ​ണ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

കെ.​പി.​കെ. ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ര​ങ്ങാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ആ​ക്രി സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്തി​ൽ ഉ​ട​ലെ​ടു​ത്ത രാ​ഷ്ട്രീ​യ വി​വാ​ദം രൂ​ക്ഷം. യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ഇ​വി​ടെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​കെ. ത​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ, നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ, വ​ർ​ഗീ​യ​പ്രീ​ണ​ന​ത്തി​നെ​തി​രെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​മാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സി.​പി.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി.​പി.​എം അം​ഗം പി.​പി. ശാ​ഹു​ൽ ഹ​മീ​ദ്, കെ. ​ബാ​ല​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, കെ. ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ന്ന​മ്പ്ര​യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​വി. മൂ​സ​ക്കു​ട്ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFNannambra Grama Panchayat
News Summary - Struggle over the UDF-ruled panchayath
Next Story