Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ്പീ​ക്ക​ർ

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ്പീ​ക്ക​ർ
cancel
camera_alt

തി​രൂ​ര​ങ്ങാ​ടി ഈ​സ്​​റ്റ്​ ബ​സാ​റി​ലെ തു​രു​മ്പി​ച്ച വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ മാ​റ്റു​ന്നു

തി​രൂ​ര​ങ്ങാ​ടി: കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ്പീ​ക്ക​ർ എം.​ബി. ര​ജേ​ഷ്. ന​വം​ബ​ർ 25ന് ​തി​രൂ​ര​ങ്ങാ​ടി ക​ലാ​കേ​ന്ദ്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സ്പീ​ക്ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ്​ കെ. ​മി​സ്ഹ​ബ്, സ​യാ​ൻ കൊ​ഴി​ക്ക​ൽ, പി.​പി. സ​ഫ്റാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ഓ​ടി​യെ​ത്തി ത​ങ്ങ​ളു​ടെ ക​ളി സ്ഥ​ല​ത്തി​നും വീ​ടി​നോ​ടും ചേ​ർ​ന്നു​ള്ള തു​രു​മ്പി​ച്ച വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​രാ​തി കേ​ട്ട സ്പീ​ക്ക​ർ ഉ​ട​ന​ടി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം കു​ട്ടി​യോ​ട് സ്പീ​ക്ക​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ന​ട​പ​ടി വേ​ഗ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്പീ​ക്ക​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.

സ്പീ​ക്ക​ർ പോ​യ ഉ​ട​ൻ അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം​കു​ട്ടി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് തി​രൂ​ര​ങ്ങാ​ടി ഈ​സ്​​റ്റ്​ ബ​സാ​റി​ലെ തു​രു​മ്പെ​ടു​ത്ത ആ​റ്​ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

പോ​സ്​​റ്റു​ക​ൾ മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. കു​ഞ്ഞു​ങ്ങ​ളു​ടെ പ​രാ​തി സ്പീ​ക്ക​ർ വ​ള​രെ ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb Rajeshthirurangadi
News Summary - Speaker MB Rajesh took action after childrens complaints
Next Story