ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsകക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചപ്പോൾ
തിരൂരങ്ങാടി: ദേശീയപാത കക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 37 ഓളം പേർക്ക് പരിക്കേറ്റു. മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി.ടി.എ ബസും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന റോയൽ ചാരിയറ്റ് ബസുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സ്വദേശി മുഹമ്മദ് ഹാഫ്നി (14), തൃശൂർ അന്തിക്കാട് സ്വദേശി ശ്യാം (47) എന്നിവർ തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
കക്കാട് അപകടം തുടർക്കഥ
തിരൂരങ്ങാടി: ദേശീയപാത പ്രവൃത്തികൾ തകൃതിയായി നടക്കുമ്പോൾ കക്കാട് സ്ഥിരം അപകടമേഖലയാവുന്നു. അശാസ്ത്രീയമായ ഡിവൈഡറുകളും, അനധികൃത പാർക്കിങ്ങും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഡിവൈഡറുകൾ കാഴ്ച മറയുന്ന രീതിയിലാണ്. നിരവധി പരാതികൾ ദേശീയപാത അധികൃതർക്കും നിർമാണ കമ്പനിക്കും നൽകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

