കളിയാട്ടമുക്കിൽ വീട്ടിൽ വൻ കവർച്ച
text_fieldsതിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്കിൽ മോഷണം. പത്തൂർ മുഹമ്മദ് സലീമിന്റെ വീട്ടിലായിരുന്നു മോഷണം. 11,70,000 രൂപയും പത്തേകാൽ പവൻ ആഭരണങ്ങളുമാണ് കവർന്നത്. സലീമിന്റെ ഭാര്യ മുംതാസും മക്കളും വെള്ളിയാഴ്ച വൈകീട്ട് വീട് പൂട്ടി മമ്പുറത്ത് ഒരുപരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. രാത്രി തിരിച്ചെത്തുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് മോഷണം നടന്നത് കുടുംബം അറിയുന്നത്.
ബ്രീഫ്കെയ്സിൽനിന്നുമാണ് ഇരുപതിനായിരത്തോളം രൂപയും സ്വർണാഭരണങ്ങളും അടുക്കളയിലെ റാക്കിൽ ഒളിപ്പിച്ചുവെച്ച ഒന്നരലക്ഷം രൂപയും സ്റ്റെയർകെയ്സിനടിയിൽ സൂക്ഷിച്ച 10 ലക്ഷം രൂപയുമാണ് മോഷണം പോയത്. വാതിലുകൾക്കും മറ്റും േകടുപാടുകൾ സംഭവിക്കാത്തതും മോഷ്ടാവ് വീട്ടിനുള്ളിൽ കയറിക്കൂടി നടത്തിയ മോഷണം ആയിരിക്കുമെന്നാണ് വീട്ടുകാരുടെ നിഗമനം. ബിസിനസ് തുടങ്ങാനായി എടുത്തുവെച്ച പണമാണ് നഷ്ടപ്പെട്ടത്.
പണവും സ്വർണവുംവെച്ച സ്ഥലം മോഷ്ടാവ് കൃത്യമായി കണ്ടെത്തിയതും ഇതിനുള്ള ആക്കം കൂട്ടുന്നുണ്ട്. മലപ്പുറത്തുനിന്ന് വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

