Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightമഴയിലും മിന്നലിലും...

മഴയിലും മിന്നലിലും വ്യാപക നാശം

text_fields
bookmark_border
മഴയിലും മിന്നലിലും വ്യാപക നാശം
cancel

മി​ന്ന​ൽ: തി​രൂ​ര​ങ്ങാ​ടി മേ​ഖ​ല​യി​ൽ നി​ര​വ​ധി വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു

തി​രൂ​ര​ങ്ങാ​ടി: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മി​ന്ന​ലി​ൽ തി​രൂ​ര​ങ്ങാ​ടി മേ​ഖ​ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ നാ​ശ​ന​ഷ്ടം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ​നേ​രം വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. വീ​ടു​ക​ളി​ലെ ഫാ​ൻ, ഇ​ൻ​വെ​ർ​ട്ട​ർ, മ​റ്റു വൈ​ദ്യു​തി സാ​ധ​ന​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് മീ​റ്റ​ർ എ​ന്നി​വ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​മ്പു​റ​ത്ത് നാ​ലു വീ​ടു​ക​ളി​ലു​ള്ള വൈ​ദ്യു​തി മീ​റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തി​രൂ​ര​ങ്ങാ​ടി കെ.​സി. റോ​ഡി​ൽ നാ​ലു​വീ​ടു​ക​ളി​ൽ ന​ഷ്ടം സ​ഭ​വി​ച്ചു. ക​രാ​ട​ൻ അ​ബ്ദു​റ​ഹ്മാ​ന്റെ വീ​ട്ടി​ലെ എ​ട്ട് ഫാ​ൻ, വീ​ടി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് അ​ല​മാ​ര സെ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് ചു​മ​രി​ന് മി​ന്ന​ലേ​റ്റ് പൊ​ട്ടി കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു. തൊ​ട്ട​ടു​ത്ത പി.​കെ. അ​ബ്ദു​ൽ റ​സാ​ക്കി​ന്റെ വീ​ട്ടി​ലെ ഇ​ൻ​വെ​ർ​ട്ട​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. എ.​കെ. മ​ജീ​ദി​ന്റെ വീ​ട്ടി​ലെ നാ​ല് ഫാ​ൻ, ഇ​ൻ​വെ​ർ​ട്ട​ർ, വൈ​ഫൈ മോ​ഡം, തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ എ​ൻ.​പി. മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ ഇ​ൻ​വെ​ർ​ട്ട​ർ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ക​ല്ലു​പ​റ​മ്പ​ൻ മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി മീ​റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു.

മ​ഴ​യി​ൽ തെ​ങ്ങു​വീ​ണ് വീ​ട് ത​ക​ർ​ന്നു

പ​ര​പ്പ​ന​ങ്ങാ​ടി: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണ് വീ​ട്ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗം പാ​ടെ ത​ക​ർ​ന്നു. ചെ​ട്ടി​പ്പ​ടി ഡി​വി​ഷ​ൻ ആ​റി​ലെ പി. ​അ​ബ്ദു​റ​ഹി​മാ​ന്റെ വീ​ടി​ന് മു​ക​ളി​ലാ​ണ് സ​മീ​പ പ​റ​മ്പി​ലെ തെ​ങ്ങ് മ​റി​ഞ്ഞു വീ​ണ​ത്. ഈ ​സ​മ​യ​ത്ത് വൈ​ദ്യു​തി ലൈ​നും അ​റ്റു​വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

മി​ന്ന​ലേ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ന്നു

പ​ര​പ്പ​ന​ങ്ങാ​ടി: മി​ന്ന​ലേ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ന്നു. ചെ​ട്ടി​പ്പ​ടി​ക്ക​ടു​ത്തെ കൊ​ങ്ങ​ന്റെ ചെ​റു​പു​ര​ക്ക​ൽ ഫൗ​റാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ത​ക്ബീ​ർ’ വ​ള്ള​ത്തി​ന്റെ എ​ക്കോ സൗ​ണ്ടി​ങ് സി​സ്റ്റം, വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണം, സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ദു​രി​താ​ശ്വാ​സ​മാ​യി ന​ൽ​കി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്ന് ചെ​ട്ടി​പ്പ​ടി തീ​ര​ത്തെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​സി. നാ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain damage
News Summary - rain damage
Next Story