Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂർ ജില്ല ആശുപത്രിയിൽ വാനരന്റെ മിന്നൽ സന്ദർശനം
text_fieldsbookmark_border
തിരൂർ: സർക്കാർ ആശുപത്രിയുടെ പ്രവർത്തനം ‘വിലയിരുത്താനെത്തിയ’ വാനരന്റെ വരവിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അമ്പരന്നു. അവധി ദിവസമായ ഞായറാഴ്ച തന്നെ സെലക്ട് ചെയ്ത് എത്തിയ കുരങ്ങൻ വൈകീട്ട് നാലിനാണ് സന്ദർശനം തുടങ്ങിയത്. ആദ്യം എത്തിയത് രക്ത ബാങ്കിലേക്കായിരുന്നു. പരാതിയും പരിഭവങ്ങളും ഒന്നും പറയാതെ രക്ത ബാങ്കിലെ ജീവനക്കാർ വാനരനെ അവിടന്ന് ഒരുവിധത്തിൽ പറഞ്ഞയച്ചു. പിന്നീട് അമ്മമാരുടേയും കുട്ടികളുടേയും ബ്ലോക്കിലെത്തി. എന്നാൽ, അമ്മമാരും കുട്ടികളും ബഹളം വെച്ചതോടെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് ബി.എസ്.എൻ.എൽ കോമ്പൗണ്ട് വഴി മടങ്ങി.
Next Story

