മിന്നൽ: ബൈക്ക് കത്തിനശിച്ചു
text_fieldsകൊടിഞ്ഞി മച്ചിങ്ങത്താഴം കൊടിയിൽ അബ്ദുൽ സലാമിെൻറ വീട്ടിൽ കത്തിനശിച്ച ബൈക്ക്
തിരുരങ്ങാടി: ഇടിമിന്നലിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു. കൊടിഞ്ഞി മച്ചിങ്ങത്താഴം കൊടിയിൽ അബ്ദുൽ സലാമിെൻറ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബൈക്കാണ് നശിച്ചത്.
വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. അബ്ദുൽ സലാമിെൻറ മകൻ അജ്മൽ ഉപയോഗിക്കുന്ന ബൈക്കാണ് ഇടിമിന്നലേറ്റ് കത്തിനശിച്ചത്. ശക്തമായ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ വെള്ളം ഉപയോഗിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി കത്തിനശിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന മെറ്റാരു ബൈക്കിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

