ജന്മത്തിൽ മാത്രമല്ല, ജയത്തിലും ഒരുമിച്ച് ജാസിലും ജംഷാദും
text_fieldsതിരൂരങ്ങാടി: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നതോടെ വിജയത്തിലും ഒരുമിച്ചതിെൻറ സന്തോഷത്തിലാണ് ഇരട്ട സഹോദരങ്ങളായ ജാസിൽ റഹ്മാനും ജംഷാദ് റഹ്മാനും. ജന്മത്തിൽ മാത്രമല്ല, എസ്.എസ്.എൽ.സി ഫലത്തിലും കൗതുകമുണർത്തുന്ന സാമ്യതയാണ് ഇരുവരും തമ്മിൽ. ഒമ്പത് എ പ്ലസും ഒരു എയുമാണ് ഇരുവർക്കും ലഭിച്ചത്.
രണ്ടുപേർക്കും എ ലഭിച്ചത് മലയാളത്തിലാണ്. ചെങ്ങാനി പണ്ടാറപ്പെട്ടി മുജീബ് റഹ്മാൻ-താഹിറ ദമ്പതികളുടെ മക്കളാണ്. എ.ആർ. നഗർ മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഇവരുടെ രൂപസാദൃശ്യം അധ്യാപകർക്കും കൂട്ടുകാർക്കുമെല്ലാം പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെങ്കിലും എസ്.എസ്.എൽ.സി ഫലത്തിലും അത് തുടർന്ന അമ്പരപ്പിലാണ് എല്ലാവരും. ജൗഹറുദ്ദീൻ, ജവാദ്, ജിനാൻ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.