തിരൂരില്‍ തുണിക്കടയിൽ വന്‍ തീപിടിത്തം
text_fieldsതിരൂരിലെ ടെക്സ്റ്റയിൽസിലുണ്ടായ തീപിടിത്തത്തിൽ തുണിത്തരങ്ങൾ കത്തിനശിച്ചപ്പോൾ
തിരൂർ: തിരൂര്‍ വാഗൺ ട്രാജഡി സ്മാരക ടൗണ്‍ഹാളിന് സമീപമുള്ള അമാന വെഡ്ഡിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഞായറാഴ്ച രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിന്റെ രണ്ടാമത്തെ നിലയും ഓഫിസും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു.
പുക മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്നതിനാല്‍ കെട്ടിടത്തിനുള്ളിലെ തുണിത്തരങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തിരൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ വി.കെ ബിജു, ലീഡിങ് ഫയര്മാന് മനോജ്, മദനമോഹനന്‍, അബ്ദുൽ മനാഫ്, രഘുരാജ്, സജിത്ത്, പ്രവീന്‍, നവീന്‍, ടി.ഡി.ആര്ഫ് അംഗങ്ങളായ നസീബ് തിരൂര്‍, ആഷിഖ് താനൂര്‍, സലാം അഞ്ചുടി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

