Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നന്നമ്പ്ര കാളംതിരുത്തി തോടിനു സമീപത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsbookmark_border
തിരൂരങ്ങാടി: മഴ തിമിർത്തു പെയ്തതോടെ നന്നമ്പ്ര കാളംതിരുത്തി തോടിൽ വെള്ളം പൊങ്ങി. സമീപത്തെ വീടുകൾ നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാസങ്ങൾക്ക് മുമ്പ് ഈ തോടിൽ മണ്ണിട്ട് നികത്തി റോഡ് നിർമിക്കുന്നതിനെ ചൊല്ലി വലിയ വിവാദമുയർന്നിരുന്നു. തോട് മണ്ണിട്ട് നികത്തിയതിനെതിരെ നൽകിയ പരാതിയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് സമയബന്ധിതമായി പഞ്ചായത്ത് നടപ്പാക്കാത്തതാണ് പ്രദേശത്ത് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തോട് പൂർണാവസ്ഥയിൽ പുനഃസ്ഥാപിക്കണമെന്നും കെട്ടിനിൽക്കുന്ന വെള്ളത്തിന് പരിഹാരം ഉടനടി കാണണമെന്നും നാട്ടുകാർ പറഞ്ഞു.
Next Story

